കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലേറ്:കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി

Stones pelted at Kannur DCC office Congress workers stage protest in the city

കണ്ണൂർ: കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡി. സി. സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. തൊട്ടടുത്ത സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലിസ് തടഞ്ഞു. ഇതേ തുടർന്ന് പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇന്ന് രാത്രി എസ്.എഫ്.ഐ പ്രവർത്തകർ പ്രകട‌നമായി വന്ന് ഡിസിസി ഓഫീസിലേക്ക് ഇരച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

tRootC1469263">

ഡി.സി.സി ഓഫീസിന് അകത്തേക്കും അവിടെ നിന്ന് പുറത്തേക്കും കല്ലേറ് നടന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂർ നഗരത്തിൽ സി.പി.എം - കോൺഗ്രസ് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇരു ജില്ലാ കമ്മിറ്റി ഓഫീസുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags