ചെങ്കല്ലിന് അമിത വില : കണ്ണൂരിൽ ലോറി ക്ളീനർമാർ സമരം തുടങ്ങി


ഇരിട്ടി : ചെങ്കല്ലിന് അന്യായമായ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഗുഡ്സ് ഡ്രൈവേഴ്സ് ആന്റ് ക്ലീനേഴ്സിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. സമരത്തെ തുടർന്ന് ഇരിട്ടി, പേരാവൂർ മേഖലകളിൽ ചെങ്കൽ വിതരണം നിറുത്തി വെച്ചു. ചെങ്കല്ലിന് 3 രൂപയാണ് വർധിപ്പിച്ചത്.
ഏഴ്,എട്ട് കല്ലുകൾക്ക് ഒരേ വിലയാണ് നിശ്ചയിച്ചത്. ചട്ടക്കല്ലിന് 4 രൂപയിൽ നിന്ന് 6 രൂപ വർധിപ്പിച്ച് 10 രൂപയാക്കി ഉയർത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഇരിട്ടി, പേരാവൂർ മേഖലകളിൽ ഗുഡ്സ് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
tRootC1469263">ചെങ്കൽ പണ ഉടമകൾ വില കുറക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് സി ഐ ടി യു ഗുഡ്സ് ട്രാസ്പോർട്ട് യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.ടി ടോമി പറഞ്ഞു. മണത്തണയിൽ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പി.വി വിനോദൻ, സുജീഷ്, ബിനോയ് കൊട്ടിയൂർ, ദിബിൻ മണത്തണ, മോഹനൻ എന്നിവർ നേതൃത്വം നൽകി.
