സംസ്ഥാന കായിക ദിനം : മയ്യിലിൽ ഫുട്ബോൾ മത്സരം നടത്തി
മയ്യിൽ: ഒക്ടോബർ 13 സംസ്ഥാന കായിക ദിനത്തിൽ കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ യങ്ങ് ചലഞ്ചേഴ്സ് മയ്യിൽ ,യങ്ങ് സ്റ്റാർ കവിളിയോട്ടുചാൽ എന്നിവരുമായി സഹകരിച്ച് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.പരിപാടി ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഡോ പി കെ ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു സമ്മാന വിതരണവും നടത്തി.
ചടങ്ങിൽ യങ്ങ് ചലഞ്ചേഴ്സ് ക്ലബ് പ്രസിഡണ്ട് എം വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥി ആയി.മത്സരത്തിൽ യങ്ങ് ചലഞ്ചേഴ്സ് മയ്യിൽ റെഡ് സ്റ്റാർ കണ്ണൂരിനെ ഏക പക്ഷീയമായ ഒരു ഗോളിന് പരിചയപ്പെടുത്തി. പരിപാടിയിൽ മുൻ സന്തോഷ് ട്രോഫി താരം പി ശശി, ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ രാജേഷ്,കണ്ണൂർ വെറ്ററൽസ് ഫുട്ബോൾ ഫോറം ജോയിൻ്റ് സെക്രട്ടറി കെ ചന്ദ്രൻ,മയ്യിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് സി കെ പ്രേമരാജൻ,യങ്ങ് ചലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി എ കെ വിശ്വനാഥൻ,എന്നിവർ സംസാരിച്ചു.പരിപാടിക്ക് ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും യങ്ങ് സ്റ്റാർ ക്ലബ് പ്രസിഡണ്ട് കെ സുജിത്ത് നന്ദിയും പറഞ്ഞു.
.jpg)


