കേറി വരീനെടാ മക്കളെ : കപ്പടിച്ച കണ്ണൂർ ടീമിന് നാട് ഉജ്ജ്വല സ്വീകരണം നൽകും

state school kalolsavam a warm welcome to the defeated Kannur team

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് 19 ന് തിങ്കളാഴ്ച്ച സ്വീകരണം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ഉച്ചയ് ക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച്    

തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തി  വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച്  നാലു മണിയോടെ കണ്ണൂർടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനം നടക്കും. കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും.

tRootC1469263">

Tags