ഇരിക്കൂർ ,നീലേശ്വരം സബ് റജിസ്റ്റാർ ഓഫീസുകൾക്ക് പ്രവർത്തന മികവിന് സംസ്ഥാന രജിസ്‌ട്രേഷൻ അവാർഡുകൾ സമ്മാനിക്കും
കണ്ണൂർ : രജിസ്‌ട്രേഷൻ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന രജിസ്‌ട്രേഷൻ അവാർഡുകൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചു.മികച്ച മേഖലാ ഓഫീസായി ദക്ഷിണ മദ്ധ്യ മേഖല രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് (എറണാകുളം) തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ജില്ലാ രജിസ്ട്രാർ(ജനറൽ) ഓഫീസായി ജില്ലാ രജിസ്ട്രാർ(ജനറൽ) ഓഫീസ് തിരുവനന്തപുരം,മികച്ച ജില്ലാ രജിസ്ട്രാർ(ഓഡിറ്റ്) ഓഫീസായി ജില്ലാ രജിസ്ട്രാർ(ഓഡിറ്റ്) ഓഫീസ മലപ്പുറം എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിട്ടി ഓഡിറ്റ് ഓഫീസായി ചിട്ടി ഓഡിറ്റർ ഓഫീസ് പാലക്കാട്,മികച്ച ചിട്ടി ഇൻസ്‌പെക്ടർ ഓഫീസായി ചിട്ടി ഇൻസ്‌പെക്ടർ ഓഫീസ് കണ്ണൂർ,എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു,ജില്ലാ തലത്തിൽ മികച്ച സബ് രജിസ്ട്രാർ ഓഫീസുകളായി സബ് രജിസ്ട്രാർ ഓഫീസ്, വർക്കല(തിരുവനന്തപുരം)സബ് രജിസ്ട്രാർ ഓഫീസ്, ഓച്ചിറ(കൊല്ലം) സബ് രജിസ്ട്രാർ ഓഫീസ് ഭരണിക്കാവ് ( ആലപ്പുഴ)കൂവ്വപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് ( കോട്ടയം)സബ് രജിസ്ട്രാർ ഓഫീസ്, തോപ്രാംകുടി ( ഇടുക്കി)സബ് രജിസ്ട്രാർ ഓഫീസ്, കുഴിപ്പിള്ളി( എറണാകുളം)സബ് രജിസ്മാർ ഓഫീസ്, കാട്ടൂർ( തൃശൂർ)സബ് രജിസ്മാർ ഓഫീസ്, മണ്ണാർക്കാട് (പാലക്കാട്)സബ് രജിസ്മാർ ഓഫീസ്, മോങ്ങം( മലപ്പുറം)സബ് രജിസ്ട്രാർ ഓഫീസ്, കോടഞ്ചേരി)കോഴിക്കോട്)സബ് രജിസ്ട്രാർ ഓഫീസ്, വെള്ളമുണ്ട (വയനാട്)സബ് രജിസ്ട്രാർ ഓഫീസ്, ഇരിക്കൂർ( കണ്ണൂർ) സബ് രജിസ്ട്രാർ ഓഫീസ്, നീലേശ്വരം( കാസർക്കോട്) എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
.jpg)


