സംസ്ഥാന ജേർണലിസ്റ്റ് വോളി : കണ്ണൂരിൽ വിജയികൾക്കായി സ്‌നേഹ സംഗമം നടത്തി

State Journalist Volley: Sneha Sangam was held for the winners in Kannur

 കണ്ണൂർ : ഏഴാമത് തുളസി ഭാസ്കരൻ സ്‌മാരക ആസ്റ്റർ മിംമ് സ് സംസ്ഥാന ജേർണലിസ്റ്റ് വോളിയിലെ വിജയികൾക്കും ഒഫീഷ്യലുകൾക്കും സ്പോൺസർഷിപ്പിലൂടെ സഹകരിച്ചവർക്കുമായി കണ്ണൂർ പ്രസ് ക്ളബ്ബും സംഘാടകസമിതിയും സ്‌നേഹസംഗമം നടത്തി. കണ്ണൂർ സൺഷൈൻ ഹെറിട്ടേജിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു.

 കോച്ച് കമൽ കുമാർ, കെ യു ഡബ്ള്യുജെ , കണ്ണൂർ പ്രസ് ക്ളബ്ബ് ടീം, മത്സരം നിയന്ത്രിച്ച ഒഫീഷ്യൽസ് , നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഡക്കാത്തലൺ, ഗവ. കൃഷ്ണൻ മേനോൻ വനിതാ കോളേജ് എന്നിവയുടെ പ്രതിനിധികൾക്കും ഉപഹാരം നൽകി. 

പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി സുനിൽകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെപി താഹിർ, കൗൺസിലർ അഡ്വ ലിഷാ ദീപക്ക്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പ്രൊഫ. പി കെ ജഗന്നാഥൻ, ചേംബർ പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത്, സെക്രട്ടറി സി. അനിൽകുമാർ. ട്രഷറർ എം നാരായണൻ കുട്ടി, ആ സ്റ്റർ മിം മ്സ് പ്രതിനിധികളായ അമൽ ശശീന്ദ്രൻ , മധുസൂദനൻ, നിയാസ് (ഡെക്കാത്തലൺ), ബിപി റൗഫ് , ജെവിഎൽ ജനറൽ കൺവീനർ കെ എൻ ബാബു, പ്രശാന്ത് പുത്തലത്ത് എന്നിവർ പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടി പറമ്പ് സ്വാഗതവും സ്പോർട്സ് കൺവീനർ ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.

Tags