കണ്ണൂരിൽ സംസ്ഥാന ജേർണലിസ്റ്റ് വോളി മെയ് രണ്ടിന് തുടങ്ങും, ചലച്ചിതതാരങ്ങൾ രാഷ്ട്രീയനേതാക്കൾ ദേശീയ വോളി താരങ്ങൾ പങ്കെടുക്കും

State Journalist Volleyball to begin in Kannur on May 2nd; film stars, politicians, and national volleyball players will participate
State Journalist Volleyball to begin in Kannur on May 2nd; film stars, politicians, and national volleyball players will participate

കണ്ണൂർ: കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും പങ്കാളിത്തത്തോടെ കണ്ണൂർ പ്രസ്‌ ക്ലബ് സംഘടിപ്പിച്ചുവരാറുള്ള തുളസി ഭാസ്‌ക്കരൻ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി മെയ് 2,3,4 തീയ്യതികളിലായി കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടക്കും. മാധ്യമ പ്രവർത്തകരുടെ മൽസരങ്ങൾക്ക് പുറമെ ഉദ്ഘാടന ദിവസമായ 2 ാം തീയ്യതി ജില്ലയിൽ വിവിധ യുവജന സംഘടന നേതാക്കൾ പങ്കെടുക്കുന്ന വേളിബോൾ മൽസരം, 3 ന്, സിനിമാ താരവും മുൻ മിസ്റ്റർ ഇന്ത്യയുമായ അബുസലീം, ഷിയാസ് കരീം, രാജീവ് പിള്ള,മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത് ഉൾപ്പെടുന്ന സെലിബ്രിറ്റി ടീം, സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻ രാജ് ഐ.പി.എസ് നയിക്കുന്ന പോലീസ് ഓഫീസേഴ്‌സ് ടീമും തമ്മിൽ മൽസരിക്കും. ഫൈനൽ ദിവസമായ 4 ന് വനിത പ്രദർശന മൽസരവും നടക്കും. 

tRootC1469263">

ജേർണലിസ്റ്റ് വോളിയുടെ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ലഹരിക്കെതിരെ കൈകോർത്ത്  ജേർണലിസ്റ്റ് വോളിയുടെ ഭാഗമായി ഏപ്രിൽ 27  ഞായറാഴ്ച്ച വൈകുന്നേരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ പി.സന്തോഷ്‌കുമാർ, വി.ശിവദാസൻ, എം.വിജിൻ എം.എൽ.എ, കെ.പി മോഹനൻ എം.എൽ.എ , എ.കെ.എം അഷ്‌റഫ് എം.എൽ.എ, കെ.വി.സുമേഷ് എം.എൽ.എ വിവിധ രാഷ്ട്രീയ നേതാക്കളായ സി.എൻ ചന്ദ്രൻ, മാർട്ടിൻ ജോർജ്, അഡ്വ.അബ്ദുൽ കരീം ചേലേരി, കെ.എം ഷാജി, കെ.കെ വിനോദ് കുമാർ, കെ രഞ്ചിത്ത്, ബിജു എളക്കുഴി, വികെ സനോജ്, മുൻ കേരള വോളിബോൾ നായകൻ സെബാസ്റ്റ്യൻ ജോർജ്  എന്നിവർ അണിനിരക്കുന്ന ടീം ചേംബർ ഓഫ് കോമേഴ്‌സുമായി മൽസരിക്കും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി എന്നിവർ ടീമിന്റെ ഭാഗമാകും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. ലഹരിക്കെതിരെ ദീപം തെളിയിച്ചുകൊണ്ട് കളി ആരംഭിക്കും. 

ജയിൽ വകുപ്പ്, എക്‌സൈസ്, ഫോറസ്റ്റ്, ഡോക്ടേഴ്‌സ് ടീം, വോളി റഫറീസ്, ടൗൺ സ്‌ക്വയർ, സിവിൽ സർവ്വീസസ്, പ്രസ്‌ക്ലബ് എന്നീ ടീമുകൾ പങ്കെടുക്കുന്ന ഏകദിന വോളി ടൂർണ്ണമെന്റും സംഘടിപ്പിക്കും.പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജനറൽ കൺവീനർ ഷമീർ ഊർപ്പള്ളി, പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് പുത്തലത്ത്, ട്രഷറർ കെ  സതീശൻ പങ്കെടുത്തു.

Tags