സംസ്ഥാന ജേർണലിസ്റ്റ് വോളി : ഒഫീഷ്യൽ മത്സരത്തിൽ കണ്ണൂർ സെൻട്രൽ പ്രിസൺ ജേതാക്കൾ

State Journalist Volley Kannur Central Prison wins official competition

കണ്ണൂർ: പ്രസ് ക്ളബ്ബ് തുളസീ ഭാസ്കരൻ സ്മാരക ആസ്‌റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ ഒഫീഷ്യൽ മത്സരങ്ങൾ കണ്ണൂർ പള്ളിക്കുന്ന് കൃഷ്‌ണ മേനോൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. ഫൈനലിൽ കണ്ണൂർ സെൻട്രൽ പ്രിസൺ ഫോറസ്റ്റ് വകുപ്പിനെ വാശിയേറിയ പോരാട്ടത്തിലൂടെ തോൽപിച്ചു.

ജേതാക്കളായ സെൻട്രൽ പ്രിസൺ ടീമിനും റണ്ണേഴ്സ് അപ്പായ ഫോറസ്റ്റിനും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെപി താഹിർ ട്രോഫിയും മെഡലുകളും കൈമാറി. പി. ആർ ഡി ഉത്തരമേഖലാ ഡയറക് ടർ എ അരുൺ കുമാർ മുഖ്യാതിഥിയായി. കെ എസ് ഇ ബി താരം ധനീഷ് പാലൂർ സംസാരിച്ചു. ജേർണലിസ്റ്റ് വോളിയിൽ കെ യു ഡബ്ള്യൂ ജെ കോഴിക്കോട് പ്രസ് ക്ളബ്ബിനെ തോൽപ്പിച്ചു.

തുടർന്ന് കണ്ണൂർ , മലപ്പുറം പ്രസ് ക്ളബ്ബുകൾ തമ്മിൽ ഏറ്റുമുട്ടി.  പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, ജില്ലാ സെക്രട്ടറി കബീർ കണ്ണാടി പറമ്പ്, പ്രസിഡൻ്റ് സി. സുനിൽകുമാർ, ദേശാഭിമാനി ന്യൂസ് എഡിറ്റർ പി വി നാരായണൻ,മുതിർന്ന മാധ്യമപ്രവർത്തകനായ അബ്ദുൾ മുനീർ ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ രമ്യ രാഘവൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

സമാപന ദിവസമായ ഇന്ന് വൈകിട്ട്   4 30ന് സിറ്റി പോലീസ് കമ്മീഷണർ നയിക്കുന്ന ടീമും യുവജന സംഘടന നേതാക്കളുടെ ടീമും തമ്മിൽ ഏറ്റുമുട്ടും.
തുടർന്ന് ജേണലിസ്റ്റ് വോളി ഫൈനൽ നടക്കും.

State Journalist Volley Kannur Central Prison wins official competition

Tags