സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആറളത്ത് സന്ദർശനം നടത്തി

State Food Commission visits Aralam
State Food Commission visits Aralam

ഇരിട്ടി :ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ  ചെയർപേഴ്സൺ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആറളം ഫാമിലെ ഗോത്ര വർഗ മേഖലകളിൽ സന്ദർശനം നടത്തി. ഏഴ്, ഒൻപത്, പത്ത്, 11 ബ്ലോക്കുകളിലുള്ള ഗോത്രവർഗ്ഗക്കാരുടെ ഭവനങ്ങൾ സന്ദർശിക്കുകയും മേഖലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഒൻപതാം ബ്ലോക്കിൽ പ്രവർത്തിക്കുന്ന വളയൻചാൽ അങ്കണവാടിയിലെ 49 ഓളം കുട്ടികളുടെ പോഷകാഹാര വിതരണവും മൂന്നു മുതൽ ആറ് വരെയുള്ള 17 കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസവും മികച്ച രീതിയിൽ നടക്കുന്നതായി കമ്മീഷൻ അഭിപ്രായപ്പെട്ടു. അങ്കണവാടി അധികൃതരെ  കമ്മീഷൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

tRootC1469263">

കാട്ടാന  ശല്യം മൂലം  പത്താം ബ്ലോക്കിൽ  പ്രവർത്തിക്കുന്ന  അങ്കണവാടിയിൽ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് സ്ഥിരമായി എത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അവർക്ക് അവകാശപ്പെട്ട പോഷകാഹാര വിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ  പഞ്ചായത്ത്, ഐസിഡിഎസ് വകുപ്പുകളോട് വനം വകുപ്പുമായി സഹകരിച്ച് മാർഗം കണ്ടെത്താൻ കമ്മീഷൻ നിർദേശിച്ചു. 

ബ്ലോക്ക് ഏഴിലുള്ള റേഷൻ കടയും കമ്മീഷൻ സന്ദർശിച്ചു. ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഏപ്രിൽ 24 ന് ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നടത്തിപ്പുമായി  ബന്ധപ്പെട്ട് കളക്ടറേറ്റിൽ കമ്മീഷൻ വിശകലനയോഗം ചേരും. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ, ജില്ലയിലെ സിവിൽ സപ്ലൈസ്, ഐസിഡിഎസ്, ഐടിഡിപി, ട്രൈബൽ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും കമ്മീഷനോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Tags