കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു)സംസ്ഥാന സമ്മേളനം 25, 26 തീയ്യതികളില്‍ കണ്ണൂരില്‍ ​​​​​​​

Consumerfed Workers' Association (CITU) State Conference in Kannur on the 25th and 26th.

കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേ ജനം  25, 26 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും.  സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 170 പ്രതിനിധികള്‍ പങ്കെടുക്കും. 26 ന് കാലത്ത് 10 മണിക്ക് സിഐടിയു സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ശിക്ഷക് സദനിലാണ് (ഗിരീഷ്‌കുമാര്‍ നഗര്‍) സമ്മേളനം  യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ അദ്ധ്യക്ഷനാവും.

25 ന് വൈകുന്നേരം 4.30ന് ചേമ്പര്‍ ഹാളില്‍ (കോടിയേരി ബാലക്യ ഷ്ണന്‍ നഗര്‍) 'ഉപഭോക്ത്യ സഹകരണ സംഘങ്ങള്‍ ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാര്‍ കേരളത്തിന്റെ മുന്‍ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 
ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.  വാര്‍ത്താ സമ്മേളനത്തിð  കെ. സുധീര്‍ ബാബു, പി. നന്ദകുമാര്‍, കെ. മനോഹരന്‍, കെ.ജെ. ജിജു, പി. നിഖില്‍ എന്നിവര്‍  പങ്കെടുത്തു.

Tags