സംസ്ഥാന സിബിഎസ്ഇ തയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ
കണ്ണൂർ:കേരള സ്റ്റേറ്റ് സി ബി എസ് ഇ തയ്ക്കൊണ്ടോ ചാമ്പ്യൻഷിപ്പ്(ഡിടിഎ കെ)ഫിബ്രവരി ഏഴു മുതൽ രണ്ടു ദിവസങ്ങളിലായി മാങ്ങാട്ടു പറമ്പ് യൂണിവേർസിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പിഎം അഖിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ആദ്യമായി നടക്കുന്ന എട്ടാമത് ചാമ്പ്യൻ ഷാപ്പ് ഫിബ്ര: ഏഴിന്കാലത്ത് 11 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.രണ്ടു ദിവസങ്ങളിലായി ആൺ-പെൺ കുട്ടികൾക്കായി നടത്തുന്ന കിഡ്ഡീസ്, സബ്ബ് ജൂനിയർ , സീനിയർ മത്സരങ്ങളിൽ സംസ്ഥാ
നത്തെ പതിനാല് ജില്ലകളിൽ നിന്നുമായി ആയിരത്തിലധികം കുട്ടികൾ മത്സരിക്കും.
തയ്ക്കോണ്ടോ ക്യൊറുഗി, പൂംസെഇനത്തിലാണ് മത്സരങ്ങൾ നടക്കുക. അന്തർദേശീയ തലത്തിൽ പരിചയ സമ്പന്നരായ റഫറിമാരുടേയും ടെക്നിക്കൽ ഓഫീസർമാരുടേയും മേൽനോട്ടത്തിലായിരിക്കും മത്സരങ്ങൾ. വിദ്യാർത്ഥികളിൽ ശാരീരികക്ഷമതയും ആത്മവിശ്വാസവും വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രസിഡണ്ട് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡണ്ട് ദിവാകരൻ മാസ്റ്റർ, സിക്രട്ടറി ടി വി രാജേഷ്, ജോ: സിക്രട്ടറി ജിനേഷ് കെ എന്നിവരും പങ്കെടുത്തു.
.jpg)


