ഐ എം എ സംസ്ഥാന ബോധവൽക്കരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം


കണ്ണൂർ: ആശുപത്രി അക്രമണ കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനകൾ പ്രശ്നം സങ്കീർണമാക്കുന്നുവെന്ന് ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എ ശ്രീ വിലാസൻ പറഞ്ഞു.ഐ.എം.എ ബോധവൽക്കരണ യാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ജനപ്രതിനിധികൾ പോലും പ്രതികൾക്കുവേണ്ടി ശുപാർശകരായിവരുന്നത്
ഏറെ പ്രതിഷേധാർഹമാണ്.
ആരോഗ്യപ്രവർത്തകർക്ക് നിർഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു ഐ എം എ സംസ്ഥാന പ്രസിഡൻ്റ്ഡോ .കെ എ ശ്രീവിലാസൻ അഭിപ്രായപ്പെട്ടു. മാർച്ച് ആറിന് കാസർഗോഡ് നിന്നും ആരംഭിച്ച ഐ എം ം സംസ്ഥാന പ്രസിഡൻറിന്റെ നേതൃത്വത്തിലുള്ള ബോധവൽക്കരണ യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറി ഡോ കെ ശശിധരൻ, ഡോ ജോസഫ് ബെനവൻ, ഡോ ബാബു രവീന്ദ്രൻ, ഡോ ഗോപികുമാർ, ഡോ അജിത പിഎൻ, ഡോ കെ സുദർശൻ, ഡോ രാജ് മോഹൻ, ഡോ ലതാ മേരി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ സംബന്ധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ
പരിയാരം ഗവഃ മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോ സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ സുധീപ്, ഡോ ആർ രമേശ്, ഡോ രാജ് മോഹൻ, ഡോ ലതാ മേരി, ഡോ നിർമൽ രാജ്, ഡോ സുൽഫിക്കർ അലി, ഡോ ലത രാജീവൻ, ഡോ ഗൗതം ഗോപിനാഥ്, ഡോ ജയരാജ്, ഡോ സച്ചിൻ, നേതൃത്വം നൽകി.