സംസ്‌ഥാന കലോത്സവം ; പൂരങ്ങളുടെ നാട്ടിൽ തായമ്പകയിൽ കൊട്ടിക്കയറി ഒന്നാം സ്ഥാനം നേടി കണ്ണൂർ മോറാഴയിലെ ആദിത് രമേഷ്
മോറാഴ : തൃശൂർ പൂരത്തിൻ്റെയും മേളങ്ങളുടേയും നാട്ടിൽ സംസ്‌ഥാന കലോത്സവം തായമ്പക മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കൊട്ടിക്കയറി മോറാഴ പാളിയത്ത് വളപ്പിലെ ആദിത് രമേഷ്. എച്ച്.എസ്.എസ് വിഭാഗം തായമ്പകയിൽ എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
തുടർച്ചയായ മൂന്നാം തവണയാണ് കണ്ണൂർ ചെറുകുന്ന് ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആദിത് വിജയ തിലകമണിഞ്ഞത്. കഴിഞ്ഞ രണ്ടു വർഷവും ഒറ്റയ്ക്കാണ് തായമ്പക കൊട്ടിയത്. എന്നാൽ ഇത്തവണ മത്സരത്തിൽ വാദ്യക്കാരുമുണ്ടായിരുന്നു. കലാമണ്ഡലം രാധാകൃഷ്ണനാണ് ഗുരു.
ചെറുകുന്ന് സ്‌കൂളിൽ നിന്ന് തായമ്പക, പഞ്ചവാദ്യം, മദ്ദള കേളി തുടങ്ങിയ മൂന്ന് ഇനങ്ങളിലും വിദ്യാർഥികൾ മത്സരത്തിനെത്തിയിട്ടുണ്ട്. തായമ്പക, പഞ്ചവാദ്യം എന്നിവയിൽ എ ഗ്രേഡ് നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.
.jpg)


