കായിക മികവ് തെളിയിച്ച കെ.വി.രാജീവനെ കണ്ണൂരിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു
Mar 11, 2025, 21:02 IST


തളിപ്പറമ്പ്: ഡെൽഹിയിൽ നടന്ന നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ നാനൂറ് മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.വി.രാജീവനെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു.സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു.
പ്രേമരാജൻ കക്കാടി രാജീവന് മൊമെന്റൊ നൽകി.സി. വി. രവീന്ദ്രൻ,അനീഷ് പാലവിള , അസി. സ്റ്റേഷൻ ഒഫീസർ പി.കെ.ജയരാജൻ, സേനാംഗങ്ങളായ കെ .വി. സഹദേവൻ, എം.ബി. സുനിൽ കുമാർ, എം.വി.അബ്ദുള്ള, എ. സിനീഷ് , പി. നിമേഷ്, സി.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.