കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം
Nov 1, 2025, 20:26 IST
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിംഗ് ( കെ പി എസ് സി അംഗീകരിച്ചത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം നവംബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
tRootC1469263">.jpg)

