കുടുംബ വഴക്കിനെ തുടർന്ന് പരസ്പരം കത്തി കൊണ്ടു കുത്തി പരുക്കേൽപ്പിച്ച ആസാമീസ് ദമ്പതികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി

Assamese couple who stabbed each other with a knife following a family dispute have been shifted to Kannur Government Medical College
Assamese couple who stabbed each other with a knife following a family dispute have been shifted to Kannur Government Medical College

കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്ന് പരസ്പരം കത്തികൊണ്ടുകുത്തി പരുക്കേൽപ്പിച്ച  ആസ്സാം സ്വദേശികളായ ദമ്പതികളെ പരിയാരത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കക്കാട് റേഷൻ കടക്കടുത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗുലാപ് ഹുസ്സൈൻ (23) ഭാര്യ ലാൽ ഭാനു (17) എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റിയത്. 

tRootC1469263">

തിങ്കളാഴ്ച്ചകാലത്ത് എട്ടര മണിയോടെയാണ് സംഭവം. ഗുലാപ് ലാൽഭാനുവിനെ ആദ്യം തല്ലുകയും കത്തികൊണ്ടു കുത്തുകയായിരുന്നത്രെ. തുടർന്ന് ലാൽ ഭാനു ഗുലാപിന്റെ ഇടതു ഭാഗം കുടലിലും ,കൈ ക്കും കുത്തിപ്പരിക്കേൽപ്പിക്കയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കാണ് ഏറ്റുമുട്ടലിന് കാരണമായി പൊലിസ് പറയുന്നത്.

Tags