ധര്‍മ്മടത്ത് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഭർത്താവ് റിമാൻഡിൽ
Feb 19, 2025, 14:00 IST
തലശേരി: ധര്‍മ്മടത്ത് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഭർത്താവിനെ തലശേരി കോടതി റിമാൻഡ് ചെയ്തു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.
ധര്‍മ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനുമാണ്കുത്തേറ്റത്. ആളുകള്‍ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് ചോദ്യം ചെയ്തതിനു ശേഷമാണ് വധശ്രമത്തിന് കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ ചെയ്തു.
.jpg)


