തയ്യിൽ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം 22 ന്


കണ്ണൂർ : തയ്യിൽ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനവും നൂറ്റിപതിനാറാമത് വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഫിലോമിന ജാക്കിനുള്ള യാത്രയയപ്പ് സംഗമവും ഫെബ്രുവരി 22 ന് വൈകിട്ട് നാല് മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ആശിർവാദകർമ്മവും വൈകിട്ട് നാല് മണിക്ക് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല നിർവഹിക്കും. ഫലകം അനാച്ഛാദനംമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും.. സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഫിലോമിന ജാക്കിന് പരിപാടിയിൽ യാത്രയയപ്പ് സമ്മേളനം നടത്തും.

വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. മാർട്ടിൻ രായപ്പൻ ,ഹെഡ്മിസ്ട്രസ് ഫിലോമിന ജാക്ക് 'പി.ടി.എ വൈസ് പ്രസിഡൻ്റ്. കെ. ടി നബി നാസ്. പോഗ്രാം കൺവീനർ ലിജീഷ് മാർട്ടിൻ'' 'പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സി.എച്ച് ഷിമിത്ത് എന്നിവർ പങ്കെടുത്തു.