എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പാരിതോഷികം നല്‍കി

Children of fishermen who achieved high results in SSLC and Plus Two examinations were awarded prizes.
Children of fishermen who achieved high results in SSLC and Plus Two examinations were awarded prizes.

കണ്ണൂർ : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാരിതോഷികം നല്‍കി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. തയ്യില്‍ ശ്രീ കൂറുമ്പ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര അധ്യക്ഷയായി. 

tRootC1469263">

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 93 വിദ്യാര്‍ഥികള്‍ക്കും കായിക മത്സരങ്ങളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ 13 വിദ്യാര്‍ഥികള്‍ക്കുമാണ് പാരിതോഷികം ലഭിച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പദ്ധതി പ്രകാരം 47 ഗുണഭോക്താക്കള്‍ക്ക് വിവാഹ ധനസഹായവും നാല് ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യവും പരിപാടിയില്‍ വിതരണം ചെയ്തു.

Tags