ആദിവാസികളുടെ ജീവൻ രക്ഷിക്കുന്നതിൽ സർക്കാർ പരാജയമെന്ന് ശ്രീരാമൻ കൊയ്യോൻ

Sriraman Koyon says the government has failed to save the lives of tribals
Sriraman Koyon says the government has failed to save the lives of tribals


ഇരിട്ടി:ആറളം ഫാമിലെ ആദിവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന്ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.ആറളം ഫാമിൽ ആദിവാസി പുനരധിവാസമാരംഭിച്ചതിന് ശേഷം പതിനഞ്ച് ജീവൻ കാട്ടാനയുടെ ആക്രമത്തിൽ പൊലിഞ്ഞിട്ടും, സർക്കാർ നിസ്സംഗത തുടരുകയാണെന്ന്  ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആർ.ആർ.ടി ഓഫീസിന് സമീപം വെച്ച് ആദിവാസി ദമ്പതികൾ മരണപ്പെടാനിടയായ സാഹചര്യം ഇവരുടെ പ്രവർത്തനം എന്തിന് വേണ്ടിയാണെന്ന് പരിശോധിക്കപ്പെടണമെന്നും, ജില്ല ഭരണകൂടം ആദിവാസികളുടെ മരണത്തിനുത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ആറളം ഫാമിൽ തമ്പടിച്ച ആനകളെ തുരത്തി വനത്തിലെത്തിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഇലക്ട്രിക്ക് ഫെൻസിംഗ് നടത്തണമെന്നാവശ്യപ്പെട്ട് ആറളം വന്യജീവി കേന്ദ്രത്തിലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

Tags