ശ്രീമംഗലം വയോജന സേവാകേന്ദ്രം ഒന്നാംവാർഷികവും 14-ാമത് സർവ്വമംഗളാപുരസ്‌കാര സമർപ്പണവും 23, 24 തിയ്യതികളിൽ


കണ്ണൂർ : കണ്ണൂർ സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള ശ്രീമംഗലം വയോജന സേവാകേന്ദ്രത്തിൻ്റെ ഒന്നാംവാർഷികാഘോഷവും 14-ാമത് പ്രൊഫ: ടി.ലക്ഷ്‌മണൻ സ്‌മാരക സർവ്വമംഗളാ പുരസ്‌കാര സമർപ്പണവും 23, 24 തിയ്യതികളിൽ ചിറക്കൽ ചിറക്ക് സമീപമുള്ള ശ്രീമംഗലം വയോജന സേവനാ കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
23 കാലത്ത് 7.30ന് 60 വയസ്സ് കഴിഞ്ഞ ദമ്പതികൾ ചേർന്നുള്ള നടത്തം "ഒരുമിച്ച് നടക്കാം ആരോഗ്യത്തിലേക്ക്" എന്ന പരിപാടി ഡോ.ബാലഗോ പാൽ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭ ട്രസ്റ്റ് പ്രസിഡണ്ട് അഡ്വ:എം.കെ.സുമോദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജഡ്‌ജ് രാജേഷ് നെടുമ്പ്രത്ത് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.പി.ജയപാലൻ മാസ്റ്റർ വാർഷിക സന്ദേശം നൽകും. പത്മശ്രീ എസ്.ആർ.ഡി.പ്രസാദ്, സി.കെ. രാമവർമ്മരാജ, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി.സിന്ധു, രവീന്ദ്രനാഥ് ചേലേരി, പി.ടി.രമേഷ്, വി.ജയറാം എന്നിവർ സംബന്ധിക്കും.

തുടർന്ന് നടക്കുന്ന "ചിരിയും കാര്യവും" എന്ന പരിപാടിയിൽ അഡ്വ: എ.വി.കേശവൻ മോഡറേറ്റാവും. ചന്ദ്രൻമന്ന അവതരിപ്പിക്കുന്ന നാടകം, ശ്രീമംഗലം അംഗങ്ങൾ ചേർന്നുനടത്തുന്ന "പാട്ടിൻ്റെ പാലാഴി" സംഗീതാലാ പനം, വിനോദരംഗം, ഭക്തിഗാനസുധ, സി.കെ. സുരേഷ് വർമ്മ, സുമസുരേഷ് വർമ്മ, ഗോപികൃഷ്ണണൻ എന്നിവർ നയിക്കുന്ന വീണകച്ചേരി എന്നിവയും തുടർന്നു നടക്കും.രണ്ടാം ദിവസമായ 24ന് കാലത്ത് 10 മണിക്ക് പ്രശസ്‌ത മോട്ടിവേഷൻ ട്രെയിനറായ കെ.പി.രവീന്ദ്രൻ നയിക്കുന്ന "ഹൗ ഓൾഡ് ആർ യൂ. പി.വി.ഭാർഗ്ഗവൻ നേതൃത്വം നൽകുന്ന "ഓർമ്മിക്കാം പുരാണങ്ങളിലെ മൂല്യങ്ങൾ", ശ്രീമംഗലം കുടുംബാംഗങ്ങൾ നേതൃത്വം നൽകുന്ന നാടൻപാട്ടുകൾ, വിനോദരംഗം എന്നി വയും നടക്കും.
വൈകു: 4 മണിക്ക് നടക്കുന്ന 14-ാ മത് പ്രൊഫ.ടി.ലക്ഷ്‌മണൻ സ്‌മാരക സർവ്വമംഗളാ പുരസ്ക്‌കാര സമർപ്പണ സമ്മേളനം സ്വാഗതസംഘം ചെയർമാൻ കെ.പി.ജയപാലന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ മാതാ അമൃതാനന്ദമയി മഠം അധി പതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ.കെ.ബാലറാം പ്രൊഫ: ടി.ലക്ഷ്‌മണൻ മാസ്റ്റർ അനുസ്‌മരണം നടത്തും. പുരസ്‌കാര നിർണ്ണായക സമിതി ചെയർമാൻ എ.ദാമോദരൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല ടീച്ചർ പുരസ്ക്‌കാര ജേതാവ് എ.പി.പത്മിനി ടീച്ചർക്ക് ശ്രീകൃഷ്ണവിഗ്രഹവും, പൊന്നാടയും, 22,222/- രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം സമർപ്പിക്കും.
പ്രശസ്‌ത യുവ പിന്നണിഗായകൻ എൻ.സി. റോഷൻ വിശിഷ്‌ടാതിഥിയാവും. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദൻ മാസ്റ്റർ മുഖ്യഭാഷണവും, ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്‌കുമാർ, ഭാരതീയ വിദ്യാനി കേതൻ മുൻ ക്ഷേത്രീയ സംഘടനാസിക്രട്ടറി എ.സി.ഗോപിനാഥ്, ആർഎസ് എന്ന് കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ: സി.കെ. ശ്രീനിവാസൻ എന്നിവർ സംസാരിക്കും. പുരസ്ക്‌കാര ജേതാവ് എ.പി. പത്മിനി ടീച്ചർ മറുപടി പ്രസംഗം നടത്തും. ട്രസ്റ്റ് സിക്രട്ടറി.പി.സ ജീവൻ മാസ്റ്റർ സ്വാഗതവും, സർവ്വ മംഗള സാംസ്‌കാരിക സമിതി സിക്രട്ടറി എം. നാരായണൻ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് കെ.പി.രാജീവ്, ട്രസ്റ്റ് സെക്രട്ടറി പി.സജീവൻ മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ കെ.പി.ജയപാലൻ,പുരസ്‌കാര നിർണ്ണയ സമിതി ചെയർമാൻ എ.ദാമോദരൻ, സർവ്വമംഗള സാംസ്‌കാരിക സമിതി പ്രസിഡണ്ട് എം.വി.പ്രഭാകരൻ എന്നിവർ പങ്കെടുത്തു.