തളിപ്പറമ്പ് പൂവ്വം ശ്രീരാഗം കരോക്കെ മ്യൂസിക്സിൻ്റെ കരോക്കെ സംഗീത യജ്ഞം 26 ന്

'Sreeragam Karaoke Musics' (Poovvam, Taliparamba) to host a karaoke musical event on the 26th.

 തളിപ്പറമ്പ്: പൂവ്വം ശ്രീരാഗം കരോക്കെ മ്യൂസിക്സിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കരോക്കെ സംഗീത യജ്ഞം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് യജ്ഞം. 

സിനിമാസംഗീതസംവിധായകനായ വിനോദ് ചെറുകുന്ന് ഉദഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽപ്രൊഫ. ഇ. കുഞ്ഞിരാമൻ, പി. പി. ജനാർദ്ദനൻ, അനുശ്രീ ജിതേഷ്, കെ. രാജഗോപാൽ , എം.പി. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.

Tags