ശ്രീകണ്ഠാപുരം നഗരസഭ വായനശാലകൾക്ക് ഫർണ്ണിച്ചർ വിതരണം നടത്തി

Sreekantapuram Municipality distributed furniture to libraries
Sreekantapuram Municipality distributed furniture to libraries

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരം നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് നൽകുന്ന ഫർണിച്ചറുകളുടെ വിതരണം നഗരസഭ അധ്യക്ഷ ഡോ. കെ വി ഫിലോമിന  നിർവഹിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സംസ്കാരിക രംഗത്ത് മികച്ചതും നിരവധിയുമായ  പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭയുടെ ഒരു പദ്ധതിയാണ് വായനശാലകൾക്ക് നൽകുന്ന ഫർണിച്ചർ വിതരണം. 

tRootC1469263">

ഒരു ലക്ഷം രൂപയാണ് പദ്ധതി വിഹിതമെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ത്രേസ്യാമ്മ മാത്യു സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രാഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ജോസഫിന വർഗീസ്, വി പി നസീമ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ, ബേബിച്ചൻ ചിറപ്പുറത്ത്, വിവിധ വായനശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags