മുഴപ്പിലങ്ങാട് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് വൻ ഭക്തജന തിരക്ക്

Huge crowd of devotees for Thalapoli Mahotsavam at Sree Kurumba Bhagavathy Temple in Muzhappilangad

മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട്.കൂർമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിന്റെ സമാപന ദിവസത്തെ ചടങ്ങുകൾ തൊഴാൻ ഇന്നലെ ക്ഷേത്രത്തിലുണ്ടായത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ വൈകിട്ട് നാലു മണിക്ക്  തുടങ്ങിയ ക്ഷേത്ര ത്തിലേക്കുള്ള നേർച്ച കലശം വരവ്, കാഴ്ചവരവ് എന്നിവ കാ ണാൻ എടക്കാട് മുതൽ ധർമടം വരെയുള്ള ദേശീയപാതയരികിലും സർവീസ് റോഡരികിലും ഭക്തർ കാത്തുനിന്നു. 

കലശംവരവിനു സൗകര്യമൊരുക്കാൻ ഇന്നലെ എടക്കാട് മുതൽ ധർമടം വരെയുള്ള സർവീസ് റോഡിലെ ഗതാഗതം തിരിച്ചു വിട്ടിരുന്നു.വൈകിട്ട് 5നു കളംപാട്ട്, 7നുപുതുകുടം വയ്ക്കൽ, രാത്രി മൊതക്കലശം എതിരേൽക്കൽ എന്നിവ നടന്നു. ഇന്നു പുലർച്ചെ 5ന് കുളിച്ചെഴു ന്നള്ളത്ത്, 5.30ന് കലശങ്ങൾ കയ്യേൽക്കൽ, കളം കയ്യേൽ ക്കൽ, രാവിലെ 7 ന് ഉദയാസ്ത മന പൂജ എന്നിവ നടന്നു.. ഉച്ച യ്ക്ക് 12നു കാവിൽ നിന്നിറങ്ങൽ : ചടങ്ങോടെ ഈ വർഷത്തെ ഉത്സവം താലപ്പൊലി . ഉത്സവത്തിനു സമാപനമാകും.

Tags