കണ്ണൂരിൽ എസ് ആർ കൺസ്ട്രക്ഷനിൽ നിന്ന് ‌ ഉപകരാർ ഏറ്റെടുത്തയന്ത്ര സാമഗ്രികൾ അനധികൃതമായി ലേലം ചെയ്ത് വിറ്റതായി പരാതി

Complaint alleging that machinery and equipment acquired from a subcontractor in Kannur from SR Construction were illegally auctioned and sold


കണ്ണൂർ:തലശ്ശേരി - വളവുപാറ റോഡ് പ്രവൃത്തിയുടെ പ്രഥമ ഘട്ട നിർമ്മാണം ഏറ്റെടുത്ത എസ് ആർ കൺസ്ട്രക്ഷനിൽ നിന്ന്ഉപകരാർ ഏറ്റെടുത്ത വ്യക്തിയുടെ നിർമ്മാണ യന്ത്ര സാമഗ്രികൾ കെ എസ് ടി പി അധികൃതർ അനധികൃതമായി ലേലം ചെയ്ത് വിറ്റതായി ആരോപണം. ഡി സി എൻ ഗ്രൂപ്പ് ഉടമ കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ ചന്ദ്രമതി ഭവനിൽ കെ പി പ്രമോദാണ് വാർത്താ സമ്മേളനത്തിൽ കെ എസ് ടി പി അധികൃതർ 15 ലക്ഷം രൂപയുടെ സാമഗ്രികൾ തന്നെ അറിയിക്കാതെ ലേലം ചെയ്ത് വിറ്റതായി ആരോപിച്ചത്. 

ഇതു സംബന്ധിച്ച് മട്ടന്നൂർ പോലീസിൽ പരാതിനൽകിയിരുന്നു. ഇരുമ്പ് യന്ത്രോപകരണങ്ങളും മറ്റും ചാവശ്ശേരി പറമ്പിൽ കെ എസ് ടി പി വെയ്സ്റ്റ് ക്യാമ്പായി ഉപയോഗിച്ചിരുന്ന യാർഡിൽ സൂക്ഷിച്ചിരുന്നതായി അവർ തന്നെ സാക്ഷ്യപ്പെടു ത്തീട്ടുണ്ട്. 2013-14 കാലഘട്ടത്തിൽ എസ് ആർ കൺസ്ട്രക്ഷൻ കമ്പനി പ്രവൃത്തി നിർത്തിയതോടെ പണിയഥാസമയംപൂർത്തിയാക്കാത്തതിനാൽ കമ്പനിയെ കെ എസ് ടി പി നീക്കം ചെയ്ത മറ്റൊരു കമ്പനിക്ക് കരാർ നൽകി പണി പൂർത്തീകരിച്ചിരുന്നു. എസ് ആർ കൺസ്ട്രക്ഷനെ കരാറിൽനിന്നും നീക്കിയതിനാൽ അവരുടെ യന്ത്ര സാമഗ്രികൾ കെ എസ് ടി പി യുടെ അധീനധയിലാക്കിയിരുന്നു. ഇക്കൂട്ടത്തിൽ തന്റെ സാമഗ്രികളും ലേലം ചെയ്ത് വിറ്റുവെന്നാണ് പരാതി. 

കെ എസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് പരാധി നൽകിയപ്പോൾ തന്റെ സാമഗ്രികളെക്കുറിച്ച് അറിഞ്ഞില്ലെന്നാണത്രെ മറുപടി. പോലീസിൽ നൽകിയ പരാതിക്ക് പുറമെ ഹ്യൂമൺ റിസോർസ് ഫെഡറേഷനും പരാതി നൽകിയെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നുംപ്രമോദ് പറഞ്ഞു. ഹ്യൂമൺ റിസോർസ് ഫെഡറേഷൻ സംസ്ഥാനപ്രസിഡണ്ട് വി കെ രാമചന്ദ്രൻ , ദേശീയ അച്ചടക്ക സമിതി ചെയർമാൻ സി മനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags