കളി ആവേശം അനുശോചനമായി : കണ്ണൂരിൽ ഫ്‌ളക്സ് ബോർഡുകളിൽ റീത്ത്

Sporting excitement turns to mourning: Wreaths placed on flex boards in Kannur.

കാടാച്ചിറ : കളി ആവേശം അനുശോചനമായപ്പോൾ തോറ്റ ടീമുകളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്ക് മുകളിൽ റീത്ത് സമർപിച്ച് ആരാധകർ.കാടാച്ചിറ മാളികപറമ്പ് റോഡിലാണ് ഫ്രാൻസ്, പോർട്ടുഗൽ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾക്ക് മുകളിൽ റീത്ത് കെട്ടി തൂക്കിയത്. എം ബാപായും റൊണാൾഡോയുമൊക്കെ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയാണ് തോറ്റു പുറത്ത് പോയത്. 

ഏറ്റവും ഒടുവിൽ ഫൈനലിൽ മുട്ടാൻ സ്പയിനും അർജൻ്റീനയും മാത്രമായി മാറി. ഇതോടെയാണ് മറ്റു ടീമുകൾക്കായി വൻ തുക ചെലവഴിച്ചു ഫ്ളക്സ് ഉയർത്തിയ കളിപ്രേമികൾ നിരാശരായത്. അർജൻ്റീന തോറ്റു കിട്ടാൻ സ്പ യി നിനോടൊപ്പം ചേർന്നുനിൽക്കുകയാണ് ബ്രസീലിയൻ ആരാധകർ. അതുകൊണ്ടുതന്നെ വരാൻ പോകുന്ന മണിക്കൂറുകൾ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിൻ്റെത് കൂടിയാണ്.
 

Tags