സ്പീക്കർ എ.എൻ.ഷംസീറിന്റെ ഭാര്യയെ ജോലിയിൽ നിലനിർത്താൻ തീരുമാനം വഴി മാറി :പുന:പരിശോധിക്കാൻ വിസി ക്ക് പരാതി നൽകി

Decision to retain Speaker A.N. Shamseer's wife in office reversed: Complaint filed with VC for reconsideration
Decision to retain Speaker A.N. Shamseer's wife in office reversed: Complaint filed with VC for reconsideration

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല അസി. പ്രൊഫസർ തസ്തികയിൽ തുടരുന്നതിനായിസ്പീക്കർ എ എൻഷംസീറിന്റെ ഭാര്യയ്ക്കായി മുൻ തീരുമാനം  വഴിമാറിയെന്ന് സെനറ്റേഴ്സ് ഫോറം കൺവീനർ ഷിനോ പി. ജോസ് വാർത്താ കുറിപ്പിൽആരോപിച്ചു.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം.സഹലയ് ക്ക് വേണ്ടി കണ്ണൂർ സർവ്വകലാശാല തീരുമാനം മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടു സ്വീകരിക്കുകയാണ്.നാലുവർഷം കരാർ അടിസ്ഥാനത്തിൽ ജോലിചെയ്ത എല്ലാ അസി. പ്രൊഫസർമാരെയും  പിരിച്ചുവിടാനും വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് പുതുതായി ഇൻറർവ്യൂ  നടത്തി അധ്യാപകരെ നിയമിക്കുവാനുള്ള  തീരുമാനത്തിലാണ് സിൻഡിക്കേറ്റ് ഭേദഗതി നിർദ്ദേശിച്ചത്.

tRootC1469263">

 അധ്യാപകർ ദീർഘനാൾ സർവീസിൽ തുടരുന്നത് സ്ഥിരം നിയമനത്തിനുള്ള അവകാശം ഉന്നയിക്കാനുള്ള സാധ്യത തടയുന്നതിനാണ് നാലു വർഷം പൂർത്തിയായവരെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.എന്നാൽ ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററിലെ അധ്യാപകരെ മാത്രമായി ഒഴിവാക്കാനും നാലു വർഷ പൊതു നിബന്ധന ഇവർക്ക്   ബാധകമാക്കരുതെന്നുമുള്ള സിൻഡിക്കേറ്റിന്റെ  നിർദ്ദേശപ്രകാരമാണ്  ഭേദഗതി വരുത്തിക്കൊണ്ട് മെയ് 28ന് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

നാലുവർഷം പൂർത്തിയാക്കിയ നൂറോളം അധ്യാപകരെ പിരിച്ചു വിടുമ്പോഴാണ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ അധ്യാപികയായ നിയമസഭ സ്പീക്കറു ടെ ഭാര്യയുൾപ്പടെ ഏതാനുംപേർക്ക്  സംരക്ഷണ ഒരുക്കിയത്. സ്പീക്കർ ഷംസീറിന്റെ ഭാര്യ  സഹല  പി എം 2019 മുതൽ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ അസി. പ്രൊഫസറായി ജോലി ചെയ്തു വരികയാണ്. നിയമം എല്ലാപേർക്കും സമാനമായി ബാധകമാക്കണമെന്നും, നാലുവർഷം പൂർത്തിയാക്കിയ എല്ലാ ടീച്ചർ എഡ്യൂക്കേഷൻ  അധ്യാപകരെയും പിരിച്ചുവിടണമെന്നും  ആവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെന റ്റേഴ്സ് ഫോറം കണ്ണൂർ വിസിക്ക് പരാതി നൽകിയിട്ടുണ്ട്.
 

Tags