മമ്പറം ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സിപാസിംഗ് ഔട്ട് പരേഡ് : കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സല്യൂട്ട് സ്വീകരിച്ചു
മമ്പറം : അച്ചടക്കത്തിൻ്റെയും സേവനസന്നദ്ധതയുടെയും കരുത്തുറ്റ പാഠങ്ങൾ ഉൾക്കൊണ്ട് മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗം സീനിയർ എസ്.പി.സി കേഡറ്റുകളുടെ 2024-26 വർഷത്തെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ മൈതാനിയിൽ നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്. വിശിഷ്ടാതിഥിയായി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. പിണറായി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ. കെ ടി അഖിൽ കുമാർ എസ് പി സി പതാക ഉയർത്തി. 44 ആൺകുട്ടികളും 44 പെൺകുട്ടികളും അടക്കം ആകെ 88 കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്. ഹയർസെക്കൻഡറി വിഭാഗം സീനിയർ കേഡറ്റായ ഇ. അദ്നാൻ പരേഡ് കമാൻഡറായും, മീനു എസ്. സുധീർ സെക്കൻഡ് ഇൻ കമാൻഡറായും പരേഡിന് നേതൃത്വം നൽകി.
tRootC1469263">16 വർഷക്കാലം കമ്മ്യൂണിറ്റി പോലീസിംഗിൽ സേവനമനുഷ്ഠിച്ച സ്കൂളിലെ സി.പി.ഒ വി.സി പ്രതീഷ് , ഡൽഹിയിൽ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ഒ. അവനി എന്നിവരെ അനുമോദിച്ചു. ഡി.ഐ മാർക്കുള്ള (DI) ആദരവും മികച്ച പ്രകടനം കാഴ്ചവെച്ച ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗം കേഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രൻ, മമ്പറം സ്കൂൾ മാനേജർ മമ്പറം.പി. മാധവൻ എന്നിവർ സംബന്ധിച്ചു. സബ് ഇൻസ്പെക്ടർ രൂപേഷ് ,കണ്ണൂർ സിറ്റി എ.ഡി.എൻ.ഒ (ADNO) കെ. രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എസ് കണ്ണൻ, സ്കൂൾ പ്രിൻസിപ്പൽ സി.പി രാജേഷ് , പ്രഥമാധ്യാപകൻ സിസി ശിവദാസൻ , ഡെപ്യൂട്ടി എച്ച്.എം വിനോദ് കുമാർ, പി.ടി.എ പ്രസിഡണ്ട് പികെ രജീഷ്, സ്റ്റാഫ് സെക്രട്ടറിമാർ, ഡി ഐ മാരായ നിഷിൽ പി പി, സജേഷ് വി കെ റിട്ടയേഡ് സബ്ഇൻസ്പെക്ടർ എം പവിത്രൻ, റിട്ടയേഡ് എസ് ഐ വിനോദ് മേപ്പാടൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി. സരിത, കെ അജിത്ത്, കെ.ഡെയ്സി , സി.വി അശ്വിൻ എന്നിവർ നേതൃത്വം കൊടുത്തു.അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ തുടങ്ങി വൻ ജനവലി ചടങ്ങിൽ പങ്കെടുത്തു.
.jpg)


