സൗത്ത് ഇന്ത്യ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നവംബർ ഒന്നിന് കണ്ണൂരിൽ തുടങ്ങും
കണ്ണൂർ: 2026ലെ സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നവംബർ ഒന്നു മുതൽ നാലുവരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ പുരുഷ വനിത വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾ മത്സര രംഗത്ത് ഉണ്ടാകും. 600 ഓളം കായിക താരങ്ങൾ പങ്കെടുക്കുംകണ്ണൂരിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാടാണ് നിലവിലെ ദക്ഷിണേന്ത്യ ചാമ്പ്യന്മാർ. ക്ലാസിക് എക്യുപ്പഡ് എന്നീ രണ്ട് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക
ഒന്നിന് രാവിലെ ഒമ്പതരക്ക് എക്സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ജിജു ചന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പവർ ലിഫ്റ്റിങ് ഇന്ത ദേശീയ പ്രസിഡന്റ് സതീഷ് കുമാർ കുദ്രോളി അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിൽ വച്ച് പവർ ലിഫ്റ്റിംഗ് അർജുൻ അവാർഡ് ജേതാക്കളാം പി ജെ ജോസഫ്, സജീവൻ ഭാസ്കരൻ എടോടി എന്നിവരെ ആദരിക്കും. തുടർന്ന് എക്യൂപ്പഡ് വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കും. രണ്ടിന് വൈകുന്നേരം നാലുമണിക്ക് എക്യൂപട് വിഭാഗത്തിന്റെ മത്സരങ്ങളുടെ സമാപന ചടങ്ങിൽ കണ്ണൂർ ജില്ല പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് കെ സജീവന്റെ അധ്യക്ഷതയിൽ കണ്ണൂർ എംഎൽഎ ടി ഒമോഹനൻ സമ്മാനദാനം നിർവഹിക്ക ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് കെ വി വേണുഗോപാൽ മുഖ്യാതിഥിയാകും. പവർ ലിഫ്റ്റിംഗ് ഇന്ത്യ ജനറൽ സെക്രട്ടറി ജോസഫ് അർജുന മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ക്ലാസിക് മത്സരങ്ങൾ ആരംഭിക്കും. നാലിഗ് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് അഖിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ പി വിഷ്ണു രാജ് സമ്മാനദാനം നിർവഹിക്കും വാർത്താ സമ്മേളനത്തിൽ മോഹൻ പീറ്റേഴ്സ്. (സെക്രട്ടറി കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോ. )അഴീക്കോടൻ ജ്യോതി (സെക്രട്ടറി കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിങ്ങ് അസോ)പി.വി സാജിദ് (ട്രഷറർ)ആർ ഭരത് കുമാർ, കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു.
.jpg)

