ത്യാഗസുരഭില ജീവിതത്തിലൂടെ നാടിന് വെളിച്ചമേകിയ സൗഭാമിനി ടീച്ചർ വിടവാങ്ങി

Soubhamini, a teacher who lit up the country with her life of sacrifice, passes away

തലശേരി : അധ്യാപികയും സമൂഹ്യ -സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവുമായിരുന്നഎരഞ്ഞോളി ചോനാടം സൗപർ ണികയിൽ സി.സൗദാമിനി ടീച്ചർ(88) നിര്യാതയായി.36 വർഷക്കാലം പഴശ്ശി വെസ്റ്റ് യു.പി സ്കൂളിൽ കുട്ടികൾക്ക് അറിവിൻ്റെ അക്ഷരങ്ങൾ ചൊല്ലി പഠിപ്പിച്ചും, നെല്ലൂന്നിയിൽ സ്ഥിരതാമസമാക്കിയവരായിരുന്നു ടീച്ചറുടെ കുടുംബം നെല്ലൂന്നിയിലും അക്ഷര വെളിച്ച മേകാനും നെല്ലൂന്നിയിലെ സാമൂഹിക-സാംസ്കാരിക - രാഷ്ട്രീയരംഗത്തും സജീവ സാന്നിധ്യമാകാൻ ടീച്ചർക്ക് സാധിച്ചു. നെല്ലൂന്നിയിൽ മഹിള സമാജത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.

 ഇതിനായി സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിച്ച് തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിൽസംരംഭങ്ങൾ കണ്ടെത്തി. തയ്യൽ പരിശീലനം നെല്ലൂന്നിയിൽ നടത്തി. നൂറോളം പേർക്ക് തൊഴിൽ നൽകുന്ന ഖാദി കേന്ദ്രം, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഗ്രാമദീപംവായനശാല എന്നിവയ്ക്കെല്ലാം തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിപി എം അവിഭക്തമട്ടന്നൂർ ലോക്കൽ കമ്മിറ്റി അംഗം ,പഴശ്ശി ലോക്കൽ കമ്മിറ്റി അംഗംമഹിള അസോസിയേഷൻ മട്ടന്നൂർ ഏരിയാ കമ്മിറ്റിഅംഗമായും  പ്രവർത്തിച്ചിട്ടുണ്ട്.

 പഴശ്ശി വെസ്റ്റ് യു. പി. സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. മുൻ മട്ടന്നൂർ പഞ്ചായത്ത്‌ അംഗവും, തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായിരുന്നു. മഹിള അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ തലശ്ശേരി ഏരിയ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഎം. ചോനാടം എ ബ്രാഞ്ച് മെമ്പരാണ്..ഭർത്താവ് പരേതനായ കെ. രാംദാസ് (റിട്ട. രജിസ്ട്രാർ ).മക്കൾ ഗീതദാസ്, പ്രീത ദാസ്, റീത്തദാസ്, ഭുവൻ ദാസ്, വിപിൻ ദാസ്, നിരൺ ദാസ്, നിബിത ദാസ്,മനോരഞ്ജൻ ദാസ്. മരുമക്കൾ: രാജരത്‌നം, മഹിന്ദ്രനാഥ്, സുധീർ കുമാർ, ശ്രീലത, ശ്രീവിദ്യ, സുമിഷ, ജാഖ്ലിൻ, പരേതനായ ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ.

Tags