സൂരജ് വധം ; പത്താം പ്രതിയെ കുറ്റവിമുക്തനാക്കി
Mar 21, 2025, 14:51 IST


തലശേരി : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നായ മുഴപ്പിലങ്ങാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സൂരജ് വധകേസിൽ പത്താം പ്രതിയായ നാഗത്താൻകോട്ട പ്രകാശനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടു തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതി മുഴപ്പിലങ്ങാട് ലക്ഷം വീട് ഉന്നതിയിലെ പി.കെ ഷംസുദ്ദീൻ, പന്ത്രണ്ടാം പ്രതിമക്രേരികിലാലൂരിലെ ടി.പി രവീന്ദ്രൻ എന്നിവർ കേസിൻ്റെ വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു. സി.പി.എം മുൻ എടക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു ടിപി രവീന്ദ്രൻ.