മട്ടന്നൂർ ശിവപുരത്ത് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jul 2, 2026, 23:27 IST
മട്ടന്നൂർ: ശിവപുരം – 21-ാം മൈൽ റോഡിൽ കരുഞ്ഞിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ മണ്ണും തെങ്ങിന്റെ അടിഭാഗവും ഇടിഞ്ഞു വീണു. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, അതിൽ സഞ്ചരിച്ചിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. മഴക്കാലമായതിനാൽ മലയോര മേഖലകളിലെ റോഡിലുടെ വാഹനയാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർ ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
.jpg)

