സമൂഹത്തിൻറെ ദിശ നിർണയിച്ചത് പണ്ഡിതർ

Scholars determined the direction of society.

 തളിപ്പറമ്പ് : വൈജ്ഞാനിക സമുദ്ധാരണത്തിലൂടെ സമൂഹത്തെ വഴി നടത്തിയത് സമസ്തയാണെന്ന് അൽ മഖറിൽ ചേർന്ന പണ്ഡിത സമ്മേളനം അഭിപ്രായപ്പെട്ടു. മതത്തെ വികലമാക്കുകയും സാമൂഹിക അരക്ഷിതത്വം അനുഭവിക്കേണ്ടിയും വന്ന ഘട്ടത്തിലെ പണ്ഡിതരുടെ ഉണർവാണ് സമസ്തയുടെ രൂപീകരണ പശ്ചാത്തലം. അന്ന് പണ്ഡിതർ കണ്ട സ്വപ്നങ്ങളുടെ ആവിഷ്കരണം നൂറു വർഷങ്ങൾ സാധിച്ചതിന്റെ ആഘോഷംകൂടിയാണ് സമസ്ത സെൻറിനറി എന്ന് സമ്മേളനം വിലയിരുത്തി.

അൽമഖർ ശില്പിയും സമസ്തയുടെ സമുന്നത നേതൃത്വവുമായ കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണ അൽ മഖർ സനദ് ദാന സമ്മേളനത്തിൻറെ ഭാഗമായാണ് സമസ്ത ഉലമ ആക്ടിവിസത്തിന്റെ ഒരു നൂറ്റാണ്ട്  എന്ന സെഷൻ നടന്നത്. കെ. അബ്ദുറശീദ് ദാരിമി നൂഞ്ഞേരിയുടെ അധ്യക്ഷതയിൽ പി. പി. അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ആർ. പി. ഹുസൈൻ മാസ്റ്റർ, പി. കെ. ഉമർ മുസ്ലിയാർ നരിക്കോട്, പി. ശംസുദ്ദീൻ സഖാഫി കൂനം, അബ്ദുറഹ്‌മാൻ ഹാജി ആറളം, ഉമർ പന്നിയൂർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

Tags