കേരളത്തിലെ സിപിഎമ്മിനെ പിണറായി ഐസിയുവിലാക്കി:ശോഭാ സുരേന്ദ്രൻ
പിലാത്തറ: സിപിഎം സംസ്ഥാന സെക്രട്ടറിയായും കേരള മുഖ്യമന്ത്രിയായി 10 വർഷം ഭരിക്കുകയും ചെയ്ത പിണറായി വിജയൻ സിപിഎമ്മിനെ ഐസിയുവിലാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനായിൽ നടക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രസിഷൻ മഹാ അഭിയാൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം താമസിയാതെ ഐസിയുവിൽ നിന്ന് മോർച്ചറിയിലേക്ക് എത്തും. ശബരിമല ധർമ്മശാസ്താവും ഗുരുവായൂരപ്പനുമാണ് പിണറായിയെ കോടതിയിലേക്കും ജയിലിലേക്കും എത്തിക്കുക. കണ്ണൂർ ജില്ലയിലെ 89 ആർഎസ്എസ് ബിജെപി പ്രവർത്തകരെ ബലിദാനികൾ ആക്കിയത് പിണറായിയും സംഘവുമാണ്.
യാതൊരു രാജ്യസ്നേഹവും ഇല്ലാത്ത സോണിയയും രാഹുലും നേതൃത്വം നൽകുന്ന കോൺഗ്രസിനെ ഭാരത ജനത വൈകാതെ തൂത്തെറിയും. കാലത്തിൻറെ ഗതി എന്താണെന്ന് തിരിച്ചറിയാത്ത കോമാളിയായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു. ഭാരതത്തിൻറെ വികസനവും സുരക്ഷയും ബിജെപിയുടെ കയ്യിലാണ് - ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, കണ്ണൂർ മേഖലാ പ്രസിഡൻറ് അഡ്വ കെ ശ്രീകാന്ത്, അജികുമാർ കരിയിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി സി മനോജ് സ്വാഗതവും എ പി ഗംഗാധരൻ നന്ദിയും പറഞ്ഞു.ഇന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ,മേഖലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത്, സംസ്ഥാന വക്താവ് ശങ്കു ടി ദാസ്, ടി പി ജയചന്ദ്രൻ, സുശ്രീ രേഷ്മ മേനോൻ, വി പി ശ്രീപത്മനാഭൻ, കെ കെ വിനോദ്കുമാർ എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസ്സെടുക്കും.
.jpg)

