പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകടിയേറ്റു , കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

snake


തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവത്ത് വീണ്ടും മറ്റൊരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു.കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി(77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്.ഇന്ന് വൈകുന്നേരം(ഞായര്‍) നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്.

ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.വെള്ളിയാഴ്ച്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ(75)പാമ്പുകടിച്ചിരുന്നു. ഇവർ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ മരണമടഞ്ഞിരുന്നു സംസ്ഥാനത്ത് ഇതുവരെയായി അഞ്ച് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത് ഇതിൽ ഒരു കുട്ടിയുമുണ്ട്. നബീസയ്ക്ക് വീട്ടിനകത്ത് നിന്നും വെളളിയാഴ്ച്ച രാത്രിയാണ് ശംഖ് വരയൻ്റെ കടിയേറ്റത്.കണ്ണൂർ ഗവ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപിച്ച ഇവർക്ക് ആൻ്റിവെനം നൽകിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags