കണ്ണൂർ കോടതിയിലെ പാമ്പ് ശല്യത്തിന് പരിഹാരം വേണമെന്ന് ജീവനക്കാർ ; കുടുംബ കോടതി ജഡ്ജ് കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി
Feb 16, 2025, 12:30 IST


കണ്ണൂർ : കണ്ണൂർ കോടതി വളപ്പിൽ ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭിഭാഷക സംഘടനകളും ജീവനക്കാരും ആവശ്യപ്പെട്ടു. പുതിയ കോടതി കെട്ടിടത്തിൻ്റെ നിർമാണത്തിൻ്റെ ഭാഗമായി കുറ്റിക്കാടുകൾ വെട്ടി തെളിച്ചപ്പോഴാണ് മൂർഖൻ ഉൾപ്പെടെയുള്ള വിഷ പാമ്പുകൾ പുറത്തിറങ്ങാൻ തുടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച്ച കുടുംബകോടതിയില്‍ വിവാഹതര്‍ക്കത്തിൻ്റെ വിചാരണ നടക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ ജഡ്ജിയുടെ ചേംപറിലെ മേശയ്ക്കു കീഴിലാണ് മൂര്‍ഖനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. ജഡ്ജ് ആ സമയം ചേംബറിലുണ്ടാകാത്തതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
