കണ്ണൂർ എസ് എൻ പാർക്കിൽ ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും നടത്തി

The dedication of the Sree Narayana Gurudeva Mandapam and Guru Puja were held at S.N. Park, Kannur.

കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൻ്റെ മേൽനോട്ടത്തിൽ ചാലാട് ഉത്സവാഘോഷ കമ്മിറ്റി പരിപാലിച്ചുവരുന്ന ചാലാട് ഗുരു മന്ദിരത്തിൽ  ഈ വർഷത്തെ ഗുരുമന്ദിര പ്രതിഷ്‌ഠാദിന മഹോത്സവം  ആഗസ്ത് 25 നും ശ്രീനാരായണ ജയന്തി ആഘോഷം 28 നും നടക്കും. വിശേഷാൽ പൂജകൾ / ഹോമാദി കർമ്മങ്ങൾ, വിവിധ കലാപരിപാടികൾ, പ്രസംഗ, ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും.

ഇതിന് മുന്നോടിയായസുന്ദരേശ്വര ക്ഷേത്രം ചാലാട് ഉത്സവാഘോഷ കമ്മിറ്റിയും കണ്ണൂർ ശ്രീനാരായണ പാർക്കിൽ പരിപാലിച്ചുവരുന്ന പുനരുദ്ധാരണം ചെയ്ത‌ ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും  ഇന്ന് രാവിലെ 8 മണിക്ക് നടത്തി.ശ്രീനാരായണഗുരുദേവ മണ്ഡപം സമർപ്പണത്തോടൊപ്പം ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.

Tags