കണ്ണൂർ എസ്.എൻ കോളേജ് ഫിസിക്സ് അലുംമ്നി അസോ. വാർഷിക സമ്മേളനം 28 ന്
കണ്ണൂർ: തോട്ടട ശ്രീനാരായണ കോളേജ് ഫിസിക്സ് അലുംമ്നി അസോസിയേഷൻ (എസ്.എൻ.സി.പി എ എ) ഇരുപതാം വാർഷിക പൊതുയോഗം ഡിസംബർ 28 ന് ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി പ്രശാന്ത് ഉദ്ഘാടനം ചെയ്യും. എസ്. എൻ സി.പി.എ.എ പ്രസിഡൻ്റ് എം. പുഷ്കരാക്ഷൻ അദ്ധ്യക്ഷനാകും. പ്രൊഫ. എം.രമ്യ കൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
tRootC1469263">പ്രൊഫ. ദീപക് ബാലകൃഷ്ണൻ, എം.കെ സുരേഷ് ബാബു എം.സി സതീഷ്കുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് എസ് എൻ സി.പിഎ.എ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ എസ് എൻ സി.പി.എ എസെക്രട്ടറി എം. രമ്യാകൃഷ്ണൻ.,പ്രസിഡൻ്റ് എം. പുഷ്കരാക്ഷൻ, പ്രൊഫ. ദീപക്ക് ബാലകൃഷ്ണൻ, എം.കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
.jpg)


