ട്രെയിനുകളിൽ സ്ളീപ്പർ കോച്ച് വെട്ടിക്കുറക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി

google news
dfh

കണ്ണൂർ: ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി  ഡി വൈ എഫ് ഐ . തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി ഡിവൈ എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി. കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകുമെന്നും, നിലവിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നും  ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടിയത്.

തിങ്കളാഴ്ച്ച രാവിലെ 9.30 ന് ഏറനാട് എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കാണ് പ്രതിഷേധ ട്രെയിൻയാത്ര സംഘടിപ്പിച്ചത് .
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി, മുഹമ്മദ് സിറാജ്, കെ ജി ദിലീപ്, എം വി ഷിമ, പി എം അഖിൽ തുടങ്ങിയവർ പ്രതിഷേധ യാത്രക്ക് നേതൃത്വം നൽകി.

protest march

dance

 

Tags