എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ സിറ്റിയിൽ റബീഅ് കോൺഫറൻസും പി.കെ. പി ഉസ്താദ് അനുസ്മരണവും നടത്തും

കണ്ണൂർ:എസ്കെഎസ്എസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹം സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ റബീഅ്കോൺഫറൻസ് ക്യാമ്പയിനും പി കെ പി ഉസ്താദ് അനുസ്മരണവും സിറ്റി മരക്കാർ കണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സെപ്തംബർ 15 ന് വൈകുന്നേരം നാലു മണി മുതൽ രാത്രി പത്തു മണി വരെ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേനത്തിൽ അറിയിച്ചു.
അസ്റ് നിസ്കാനന്തരം സ്വാഗത സംഘം ചെയർമാൻ സി.സമീർ പതാകയുയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് അസ്ലം അസ്ഹരി പൊയ്തുംകടവിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. . പിപി ഉമർ മുസ്ലിയാർ കോയ്യോട് പി.കെ.പി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. മാണിയൂർ അഹ്മദ് മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും അൻവർ മുഹ് യുദ്ധീൻ ഹുദവി ആലുവ പ്രവാചക പ്രകീർത്തന പ്രഭാഷണം നിർവഹിക്കും. ചെറുമോത്ത് ഉസ്താദ് കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ജില്ലാതല ഖുർആൻ മെസ്സേജ് പ്രോഗ്രാം ജേതാക്കൾക്കുള്ള അവാർഡ് വേദിയിൽവെച്ച് വിതരണം ചെയ്യും. മൻഖൂസ് മൗലിദ് സദസിന് ജില്ലയിലെ സയ്യിദൻ മാർ നേതൃത്വം നൽകും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, മുദരിസുമാർ , മുതഅല്ലിമുകൾ, മേഖലാ ക്ളസ്റ്റർ ശാഖാ ഭാരവാഹികൾ തുടങ്ങി ആയിരങ്ങൾ പരിപാടി വിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സി. സമീർ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അസ്ലം അസ്ഹരി പൊയ്തുംകടവ്, സ്വാഗത സംഘം ജനറൽ കൺവീനർ അഷ്റഫ് ദാരിമി മമ്മാക്കുന്ന്, ഫിനാൻസ് ചെയർമാൻ അഷ്റഫ് ബംഗാളി മൊഹല്ല, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഇസുദ്ദിൻ നിസാമി പൊതുവാച്ചേരി എന്നിവർ പങ്കെടുത്തു.