എസ് കെ എസ് എസ് എഫിന്റെ ആദർശ സമ്മേളനം കണ്ണൂരിൽ

Ideal meeting of SKSSF in Kannur
Ideal meeting of SKSSF in Kannur

കണ്ണൂർ: "ആദർശം അമാനത്താണ് " എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കണ്ണൂരിൽമദ്ധ്യ മേഖലാ ആദർശ സമ്മേളനം നടത്തും. ഫെബ്രുവരി 23 ന് വൈകുന്നേരം നാലു മണിക്ക് സ്റ്റേഡിയം കോർണറിൽസമസ്ത കേന്ദ്ര മുശാവറ അംഗംശൈഖുനാ കെ കെ പി അബ്ദുല മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും വിവിധ പോഷക ഘടകങ്ങളുടെയു സംസ്ഥാന - ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. യുവജന റാലിയോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നതെന്ന് സംഘാടകരായ റയീസ് അസ്അധി, അഷ്റഫ് ദാരിമി മമ്മാക്കുന്ന്, ഗഫാർ അസ്ഹരി, ഹാഫിൾ ആശിഖ്ഫൈസി, എന്നിവർ അറിയിച്ചു.

Tags