നവരത്നാ കോൺഫറൻസ് ആറാമത് എഡിഷൻ ഡിസംബർ 12 ന് കണ്ണൂരിൽ തുടങ്ങും

The sixth edition of the Navaratna Conference will begin in Kannur on December 12th.
The sixth edition of the Navaratna Conference will begin in Kannur on December 12th.

കണ്ണൂർ : ആയിരത്തോളം ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ പങ്കെടുക്കുന്ന നവരത്നാ കോൺഫറൻസ് ആറാമത് എഡിഷൻ ഡിസംബർ 12, 13 തീയ്യതികളിൽ കണ്ണൂർ നായനാർ അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എർണാകുളം ,തൃശൂർ പാലക്കാട്, കോഴിക്കോട് എന്നീ ബ്രാഞ്ചുകൾ സംയുക്തമായാണ് നവരത്ന കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

tRootC1469263">

 12 ന് രാവിലെ 9.30 ന് കണ്ണൂർ ബ്രാഞ്ച് ചെയർമാൻ സി.എ.കെ.പി മുഹമ്മദ് ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഐ.സി എ ഐ യുടെ ദേശീയ പ്രസിഡൻ്റ് ചരൻ ജോത് സിങ് നന്ദ വിശിഷ്ടാതിഥിയായിപങ്കെടുക്കും.കെ.വി സുമേഷ് എം.എൽ.എ കേരള ഗ്രാമീൺ ചെയർപേഴ്സൺ വിമല വിജയഭാസ്ക്കർ, കേന്ദ്ര കൗൺസിൽ അംഗങ്ങളായ സി.എ ബാബു എബ്രഹാം കള്ളി വയലിൽ,സി.എ പ്രമോദ് ജയിൻ , സി.എ അർപിത് കബ്ര, റിജ്യനൽ കൗൺസിൽ പ്രസിഡൻ്റ് സി.എരേവതി എസ്. രഘുനാഥ്, സെക്രട്ടറി സി.എദീപ വർഗീസ് എന്നിവർ സംസാരിക്കും. രണ്ടു ദിവ സങ്ങളിലായി നടക്കുന്ന പ്രൊഫഷനൽ കോൺഫറൻസിൽ ഇന്ത്യയിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടുമാരും ഫാക്കൽറ്റികളുമായ സ് എ ഡോക്ടർ ഗിരീഷ് അഹൂജ, സി.എബിമൽജെയിൻ, സി.എ ഹർഷൽ ഭൂട്ട , സ് എ അനികേത് എസ്തലാത്തി ,സി.എ.കെ ഗുരുരാജ് ആചാര്യ, സി.എൻ നരസിംഹൻ ഇളങ്കോവൻ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകും.

 ഇൻകം ടാക്സ് ആക്ട് 2025, ജി.എസ്.ടി ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനികളിലെ പുതിയ മാറ്റങ്ങൾ സി.എ പ്രാക്ടീസിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുകൾക്ക് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ബ്രാഞ്ച് ചെയർമാൻ സി.എ കെ.പി മുഹമ്മദ് ഫൈസൽ, വൈസ് ചെയർമാൻ സി.എദിനേഷ് കുമാർ സെക്രട്ടറി സി.എജെറാൾഡ് തോമസ്, ട്രഷറർ സി.എ വിനീത് കൃഷ്ണൻ ടി.കെ രജീഷ് എന്നിവർ പങ്കെടുത്തു.

Tags