കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം തുടരുന്നു

The strike by nurses at six private hospitals in Kannur continues.

കണ്ണൂർ:കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തുടർന്നു വരുന്ന സമരം ഒത്തുതീർപ്പാക്കാൻ വീണ്ടും ചർച്ച നടത്തും.ഇന്നലെ ജില്ലാ കളക്ടർ പി.വിഷ്ണുരാജ് വിളിച്ചു ചേർത്ത യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ജില്ലാ ലേബർ ഓഫീസിൽ വീണ്ടും ചർച്ച തുടരും.

മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ അവകാശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ആറു സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ നടത്തുന്ന സമരം 56-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ ഡെപ്യൂട്ടി ഡി.എം.ഒ സി.പി.ബിജോയ്, എ.ഡി.എം പി.എം. പുരുഷോത്തമൻ,എൻഫോഴ്സ്മെന്റ് ലേബർ ഓഫീസർ ജി. ജയേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആശുപത്രി മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എം. പ്രമോദ്, പി.സി.ശിവദാസ്, അബ്ദുൾ റഹ് മാൻ തുടങ്ങിയവരും സമരം ചെയ്യുന്ന നഴ്സുമാരെ പ്രതിനിധീകരിച്ച്.

 ഐ.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്,സംസ്ഥാന  വൈസ് പ്രസിഡന്റ്‌ ടെജിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുപമ, ജില്ലാ പ്രസിഡന്റ്‌ സോഫിയ അബ്രഹം, ജില്ലാ സെക്രട്ടറി പ്രജിത മാവള്ളി, ജില്ലാ ട്രഷറർ മുക്ത സി എം, സംസ്ഥാന കമ്മിറ്റി അംഗം ബിജോഷ്, സംയുക്ത സമരസമിതി നേതാക്കളായ അഡ്വ.റഷീദ് കവ്വായി,അഡ്വ. അജയകുമാർ, റൈജു ജയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

Tags