സാമ്രാജ്യത്വത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഭരണാധികാരിയെയും അമേരിക്ക പിടിച്ചു കൊണ്ട് പോകാവുന്ന സാഹചര്യം: കെ.കെ. രാഗേഷ്

A situation where the US could capture even a Kerala ruler who takes a stand against imperialism: KK Ragesh

കണ്ണൂർ : സാമ്രാജ്യത്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഭരണാധികാരിയെയും വേണമെങ്കിൽ അമേരിക്കയ്ക്ക് പിടിച്ചു കൊണ്ട് പോകാവുന്ന സാഹചര്യമാണുള്ളതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ' നെൽകൃഷിക്കാരുടെ സബ്സിഡി കേന്ദ്ര സർക്കാർ നിഷേധിച്ചതിനെതിരെ കണ്ണൂർ ആർ.എസ്. പോസ്റ്റ് ഓഫീസിന് മുൻപിൽ അഖിലേന്ത്യാകർഷക സംഘം നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്യത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് വെനിസ്വലയിൽ കടന്നുകയറി അവിടുത്തെ പ്രസിഡൻ്റിനെ അമേരിക്ക പിടിച്ചു കൊണ്ടുപോയത്. ഇറാനെ അക്രമിച്ചത് എണ്ണ ഖനനത്തിൻ്റെ പേരിലാണ്.

tRootC1469263">

 ഇങ്ങനെ തങ്ങളെ വരുതിയിൽ നിൽക്കാത്ത എല്ലാ രാജ്യങ്ങൾക്കെതിരെയും കടന്നാക്രമണം നടത്തുകയാണ്. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുമായി കേരളത്തിലെ ഇടതുപക്ഷം മുൻപോട്ടു പോവുകയാണ്. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് മുൻപിൽ മുട്ടുവിറയ്ക്കുകയാണ് 56 ഇഞ്ച് നെഞ്ചളവുണ്ടെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നെൽകൃഷിക്കാരുടെ സബ്സിഡി ഇല്ലാതാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി സാമ്രാജ്യത്വനയങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. അമേരിക്കയുമായി വാണിജ്യ കരാർ നിലവിൽ വന്നതോടെ അവരുടെ ഉൽപ്പന്നങ്ങൾ മാത്രമേ ഇന്ത്യയിൽ വിറ്റഴിക്കാൻ പാടുള്ളുവെന്ന നയം നടപ്പിലാക്കുകയാണ്.

ദേശ സ്നേഹം പറയുന്ന ആർ.എസ്. എസിന് അതില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും കെ.കെ. രാഗേഷ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് പി. ഗോവിന്ദൻ അദ്ധ്യക്ഷനായി. എൻ. ആർസക്കീന, എം. സി പവിത്രൻ, എം. സി മനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി പി. പ്രശാന്ത് സ്വാഗതം പറഞ്ഞു. വി. രാജേഷ് പ്രേം, കെ. ഗിരീഷ് കുമാർ, എം. മോഹനൻ, വി. രമേശൻ എന്നിവർ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും നടന്ന പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി

Tags