എ.ഐ കാലത്തെ ഡിഗ്രി പഠനം : തളിപറമ്പ് സർ സയ്യിദ് കോളേജിൽ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് സെമിനാറും ദ്വിദിന സയൻസ് ക്യാംപും നടത്തും
കണ്ണൂർ: എ ഐ കാലത്തെ ഡിഗ്രി വിദ്യാഭ്യാസത്തെ അധിഷ്ഠിതമാക്കിതളിപറമ്പ് സയ്യിദ് കോളേജിൽ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് ദ്വിദിന സയൻസ് ക്യാമ്പും സെമിനാറും നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തളിപറമ്പ് സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് , കാനനൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാറും സയൻസ് ക്യാമ്പും നടത്തുന്നത്.
വിദ്യാർത്ഥികൾക്ക് വേണ്ടി ഉപരിപഠനം, പുതിയ കാലത്തെ തൊഴിൽ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ ആസ്പദമാക്കി അക്കാദമിക് പരിപാടികളും ദ്വിദിന സയൻസ് ക്യാമ്പിൻ്റെ ഭാഗമായി നടത്തും മെയ് 19 ന് രാവിലെ 9.30 ന് 'പ്ലസ്ടൂ കഴിഞ്ഞു. ഇനിയെന്ത്?' എന്ന വിഷയത്തിൽ പ്രശസ്ത എഡ്യൂക്കേഷൻ ടെക് സംരംഭകനും ഫ്യൂച്ചർ കരിയറിസ്റ്റുമായഉമർ അബ്ദുൽസലാം പ്രഭാഷണം നടത്തും. സർ സയ്യിദ് കോളജ് ഓഡിറ്റോറിയത്തിലെ പ്ലസ്ടു ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.
വിദ്യാഭ്യാസ, കരിയർ രംഗങ്ങളിലെ മാറ്റങ്ങൾ, എ ഐ യുഗത്തിലെ തൊഴിൽ സാധ്യതകൾ, ഡിജിറ്റൽ മേഖലയിലെ നൈപുണി വികസന കോഴ്സുകൾ, കണ്ണൂർ സർവ്വകലാശാല (ഫോർ ഇയർ അണ്ടർ ഗ്രാജേറ്റ് പ്രോഗ്രാം) ഓറിയൻറേഷൻ തുടങ്ങിയ മേഖലകളെ വിശദമായി പ്രതിപാദിക്കുന്നതായിരിക്കും ആദ്യത്തെ സെഷൻ. പ്ലസ്ടു വിന് ശേഷമുള്ള കോഴ്സ് തിരഞ്ഞെടുപ്പിലും കരിയർ നിർണയത്തിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ ദിശാബോധം നൽകുകയെന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി പ്ലസ്-ടു പൂർത്തിയാക്കിയ സയൻസ് വിദ്യാർത്ഥികൾക്ക് മാത്രമായി ' 19, 20 തീയ്യതികളിലായി ദ്വിദിന സയൻസ് ക്യാമ്പും സംഘടിപ്പിക്കും. എ.ഐ യുഗത്തിലെ സയൻസ് പഠനം, റോബോട്ടിക്സ്, മിഷീൻ ലേണിങ്ങ്, ഡാറ്റ അനാലിസിസ്, ബയോ ഇൻസ്ട്രുമെൻറേഷൻ, മൈക്രോസ്കോപ്പി, സയൻസ് ഇന്നൊവേഷൻ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസുകളും ഹാൻഡ്‌സ് ഓൺ ലാബ് പ്രായോഗിക പരിശീലനവും ക്യാമ്പിൻ്റെഭാഗമായി നടത്തും. യോഗ പരിശീലനം, ഫിലിംഷോ, കലാ-സാംസ്കാരി. പരിപാടികൾ, ഹോസ്റ്റൽ താമസം എന്നിവയും ഒരുക്കും.
പ്ലസ്-ടു പഠനത്തിന് ശേഷമുള്ള ഉപരിപഠന മേഖലയിലെ പൊതുധാരകളെയും വിശിഷ സയൻസ് മേഖലയിലെ ഉന്നത പഠന,തൊഴിൽ സാധ്യകളെയും കുറിച്ച് വിദ്യാർത്ഥികള് രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയുടെ സയൻസ് ക്യാമ്പിൻ്റെയും ഭാഗമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ - 9447852923, 9746560297 എന്നീ നമ്പറുകളിൽ ബന്ധപെടണം. വാർത്താ സമ്മേളനത്തിൽ സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്മയിൽ ഒലായിക്കര, കോളേജ് മാനേജർ അഡ്വ. പി മഹ്മൂദ്, സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, സർ സയ്യിദ് ഐ ടി പ്രിൻസിപ്പാൾ ഡോ. സിറാജ് മൊയ്തു, സംഘാടക സമിതി അംഗങ്ങളായ എ.കെ അബ്ദുസ്സലാം, ഡോ. പി. ശ്രീജ , ഡോ. എസ് എം ഷാനവാസ് എന്നിവർ പങ്കെടുത്തു.
.jpg)

