എസ് ഐ ആർ: അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
കണ്ണൂർ :ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ) സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ എസ് ഐ ആറിന്റെ പ്രധാന ഘട്ടങ്ങൾ വിശദീകരിച്ചു. എന്യൂമറേഷൻ ഫോറം, സമർപ്പിക്കേണ്ട രേഖകൾ, പ്രത്യേക തീവ്ര പുതുക്കലിന്റെ സമയക്രമം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി.
tRootC1469263">കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, സംസ്ഥാനതല മാസ്റ്റർ ട്രെയിനർ ടി.വി നാരായണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രഞ്ജിത്ത് നാറാത്ത്, സി ബാലകൃഷ്ണൻ, സി.എം ഗോപിനാഥൻ, എം. പ്രകാശൻ, ജോൺസൻ പി തോമസ്, അഡ്വ.എം പി മുഹമ്മദലി, അഡ്വ. അബ്ദുൾ കരീം ചെലേരി, കെ.എസ് സാദിഖ്, സി ധീരജ്, പി.കെ ശ്രീകുമാർ, അഡ്വ. പി അജയകുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)

