സിജോ സ്‌കറിയയുടെ തിരോധാനം: കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Sijo Scaria's disappearance: Police intensify investigation focusing on body found in Vaniyappara church cemetery, Kannur


ഇരിട്ടി: കുറ്റ്യാടിവിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനത്തിൽ  കണ്ണൂർ റൂറൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂർ റൂറൽഎസ്പിക്ക് ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പൊലിസ് സംഘം ഇരിട്ടി വാണിയപ്പാറ ഉണ്ണിഈശോ പളളി ഇടവകയിലെ സെമിത്തേരിയിലെ മുപ്പത്തിയെട്ടാം കല്ലറ പരിശോധനയ്ക്കായും വിശദവിവരങ്ങൾ അറിയുന്നതിനുമായി എത്തിയത്.സിജോയുടെ തിരോധാനത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ,ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു.

ഇരിട്ടി വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ മാതാവ് അടക്കം ദൂരഹത നിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സിജോ സ്കറിയ തിരോധാനം മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്.
2014ൽ പിതാവുമായി വാക്ക് തർക്കമുണ്ടായി സിജോ സ്കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ ഇരിട്ടി കരിക്കോട്ടക്കരി വാണിയൻ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ൽ വിലങ്ങാടുള്ള ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മൂന്ന് വർഷം മുമ്പ് ഭാര്യ വീട്ടിൽ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാർ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.

പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഉണ്ണിഈശോ പളളി ഇടവകയിലെ സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടതായി വാർത്ത വന്നപ്പോൾ സിജോ താമസിക്കുന്ന പ്രദേശം വാണിയപ്പാറയായ തുകൊണ്ട് , മൃതദേഹം അടക്കം ചെയ്ത കാലഘട്ടം ഒത്തുവരുന്നതായും കണ്ടപ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് എത്തിയത്.

Tags