കണ്ണൂർ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായി വി.കെ.സിജംഷീറ ചുമതലയേറ്റു
വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജംഷീറ വി.കെ.സിയെ തിരഞ്ഞെടുത്തു. 11-ാം വാര്‍ഡായ തങ്ങള്‍വയലില്‍ നിന്ന് 17 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ജംഷീറ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
പ്രവാസലോകത്തും നാട്ടിലും ഒരുപോലെ സാമൂഹ്യ സേവനരംഗത്ത് സജീവമാണ് ജംഷീറ. റിയാദില്‍ കെ.എം.സി.സി പ്രവര്‍ത്തകയായും റിയാദ് 'മലബാര്‍ അടുക്കള' കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. വളപട്ടണത്ത് അമ്മമാരുടെയും കുട്ടികളുടെയും കളിക്കളം രൂപീകരിക്കുന്നതിലും, ആദ്യമായി വളപട്ടണം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു.
വളപട്ടണം ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, കണ്ണൂര്‍ സൈക്ലിംഗ് ക്ലബ്ബ് വളപട്ടണം മേഖല ചെയര്‍പേഴ്‌സണ്‍, അഴീക്കോട് മണ്ഡലം വനിതാ ലീഗ് പ്രവര്‍ത്തക, വളപട്ടണം പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
വളപട്ടണം സി.എച്ച്.എം കോയ ഗവ. എച്ച്.എസ്.എസിന് സമീപമാണ് താമസം. കെ.വി. അബ്ദുള്ളയുടെയും വി.കെ.സി ജമീലയുടെയും മകളാണ്. ഭര്‍ത്താവ്: സി.എല്‍. അബ്ദുല്‍ റഷീദ് (സൗദി). മക്കളായ നാലുപേർ വിദ്യാര്‍ത്ഥികളാണ്.
.jpg)


