തളിപ്പറമ്പിൽ ജനസമ്പർക്കം ശക്തമാക്കി ശ്യാമള ടീച്ചർ ; ആവേശമായി പൊതുപര്യടനം

Shyamala teacher strengthens public relations in Taliparambi; enthusiastic public tour
സ്വീകരണകേന്ദ്രങ്ങളിൽ കെ.സി ഹരികൃഷ്ണൻ, എൻ. അനിൽകുമാർ, വി. സതീദേവി, കെ.വി ഗോപിനാഥ്, ഷിബിൻ കാനായി, പി. മുഹാസ്, ടി.പി അഖില, സി.കെ ഷോന, കെ.സി സോമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

 തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചർ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. കാരക്കുണ്ട് ഡോൺബോസ്‌കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്‌എസ്എസ്, പരിയാരം സെന്റ് മാർത്ത സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ടീച്ചർ രാവിലെ ചുടലയിലെ ഐസ്‌ക്രീം കമ്പനികളായ ക്യാമറി, സ്‌കേയി ഫാക്ടറികളും എൻഐകെ കമ്പനിയും സന്ദർശിച്ച് തൊഴിലാളികളോട് വോട്ടഭ്യർഥിച്ചു.

Shyamala teacher strengthens public relations in Taliparambi; enthusiastic public tour

Shyamala teacher strengthens public relations in Taliparambi; enthusiastic public tour

വൈകിട്ട് മൂന്നിന് ചൂളിയാട് ചെപ്പന കൊഴുമ്മൽ നിന്ന് ആരംഭിച്ച പൊതുപര്യടനത്തിന് മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പതിനാറാംപറമ്പ്, ഭഗത്‌സിങ് വായനശാല, ബങ്കലേരി കുന്ന്, അടിച്ചേരി, പാവന്നൂർമൊട്ട, കോയ്യോട്ടുമൂല, നിടുകുളം, കുറ്റ്യാട്ടൂർ ബസാർ, കൂറുവോട്ടുമൂല, പൊറോളം, ചട്ടുകപ്പാറ എച്ച്എസ്എസ് ജങ്ഷൻ, കാഞ്ഞിരോട്ട് മൂല, കട്ടോളി, കാവുംചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പര്യടനം ചെമ്മാടത്ത് സമാപിച്ചു.

Shyamala teacher strengthens public relations in Taliparambi; enthusiastic public tour

സ്വീകരണകേന്ദ്രങ്ങളിൽ കെ.സി ഹരികൃഷ്ണൻ, എൻ. അനിൽകുമാർ, വി. സതീദേവി, കെ.വി ഗോപിനാഥ്, ഷിബിൻ കാനായി, പി. മുഹാസ്, ടി.പി അഖില, സി.കെ ഷോന, കെ.സി സോമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

shyamala

വെള്ളിയാഴ്ചത്തെ പര്യടനം

വൈകിട്ട് മൂന്നിന് എളമ്പേരത്ത് നിന്ന് ആരംഭിച്ച് കാക്കടവ് (3.30), മംഗര വായാട്‌പറമ്പ് കവല (4.20), മണിക്കൽ (5), എരുവാട്ടി (5.20), തലവിൽ (5.40), എടക്കോം (6), പൂണംങ്കോട് (6.20), പാച്ചേനി (6.40), പുളിയൂൽ (7), ഏമ്പേറ്റ് (7.20), കോരൻപീടിക (7.40) എന്നിവിടങ്ങളിലൂടെ കടന്ന് രാത്രി 8ന് മുക്കുന്നിൽ സമാപിക്കും.