ഷുഹൈബ് സന്നദ്ധ പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണം ഡോ. ഷമ മുഹമ്മദ്


കണ്ണൂർ; ഫെബ്രുവരി 12 ഷുഹൈബ് രക്തസാക്ഷി ദിനത്തോടാനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വി പി അബ്ദുൽ റഷീദ്, വി രാഹുൽ, റോബർട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ ഫർസിൻ മജീദ്, അശ്വിൻ സുധാകർ, സുധീഷ് വെള്ളച്ചാൽ,റിൻസ് മാനുവൽ,മിഥുൻ മാറോളി,വിജിത്ത് നീലാഞ്ചേരി, അക്ഷയ് പറവൂർ,ജീന എ, അരുൺ ബി, സുബീഷ് എ, സൗമ്യ എൻ, അസ്മീർ, എബിൻ സാബൂസ്, പ്രിനിൽ മതുക്കോത്ത്, ബ്ലോക്ക് പ്രസിഡണ്ട്മാർ വരുൺ എം കെ എന്നിവർ സംസാരിച്ചു. പ്രിൻസ് പി ജോർജ്, നിധിൻ നടുവനാട്,രാഹുൽ പി പി, ജിതിൻ കൊളപ്പ, അഷറഫ്,രാഹുൽ വിപി,
തുടങ്ങിയവർ പങ്കെടുത്തു.